കൊറോണയെ പ്രതിരോധിക്കാൻ ജി.പി.എസ്സും ; വീടുകളിൽ നിരീക്ഷണങ്ങളിൽ കഴിയുന്നവരെ നിരീക്ഷിക്കുവാൻ ആധുനിക സജ്ജീകരണങ്ങളും ഉപയോഗപ്പെടുത്തും എന്ന്‌ ആരോഗ്യമന്ത്രി ശൈലജ ടീച്ചർ


പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 രോഗനിയന്ത്രണത്തിന്‍റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ ട്രാക്ക് ചെയ്യുവാന്‍ ജിപിഎസ് സംവിധാനവും ഉപയോഗിക്കും. ഇതിനായി രണ്ടു ടീമുകളിലായി 30 പേരടങ്ങുന്ന സംഘം വീടുകളില്‍ കഴിയുന്ന 733 പേരെ നിരീക്ഷിക്കുകയും ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ആവശ്യമായ ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. നിലവില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണു ടീമിനെ സജ്ജീകരിച്ചിരിക്കുന്നത്. ജിപിഎസ് സംവിധാനം ഉപയോഗിച്ച് വീടുകളില്‍ കഴിയുന്നവരുടെ ലൊക്കേഷന്‍ നിരീക്ഷിച്ച് അവര്‍ വീടുകള്‍ക്ക് പുറത്ത് ഇറങ്ങുന്നില്ലെന്ന് ഉറപ്പാക്കുകയാണു നിരീക്ഷണ സംഘം ചെയ്യുന്നത്. ആരെങ്കിലും പൊതു ഇടങ്ങളിലേക്കു പോകുകയാണെങ്കില്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ അറിയിച്ചു.