ഒന്നിച്ച് ചെറുക്കും നമ്മള്‍ ഈ മഹാമാരിയെ; ആരോഗ്യ മന്ത്രിയുടെ പേജില്‍ സ്വയം സന്നദ്ധരായി അനേകം പേരുടെ കമന്റുകൾ.തിരുവനന്തപുരം : കൊറോണ ലോകരാജ്യങ്ങളിലാകെ പടരുകയാണ് ലോകാരോഗ്യസംഘടന കൊവിഡ്-19 മഹാമാരിയായി പ്രഖ്യാപിച്ചു കഴിഞ്ഞു.
ചൈനയും അമേരിക്കയും ഉള്‍പ്പെടെ വികസിത രാജ്യങ്ങളൊക്കെയും തുടക്കത്തിലെങ്കിലും ഈ മഹാമാരിക്ക് മുന്നില്‍ ഒന്ന് പതറിയിരുന്നു എന്നാല്‍ അവിടെയും കേരളം മാതൃകയായിരുന്നു കൃത്യമായ നിരീക്ഷണത്തില്‍ ആദ്യം രോഗം സ്ഥിരീകരിച്ച മൂന്ന് പേരെയും നമ്മള്‍ സുഖപ്പെടുത്തി.

രണ്ടാമതും രോഗം വ്യാപിച്ചപ്പോഴും കേരളം കരുത്തോടെ ഒന്നിച്ചു നിന്നു ഇന്നലെ വന്ന ടെസ്റ്റ് റിസള്‍ട്ടുകളില്‍ ഒന്നുപോലും പോസിറ്റീവ് അല്ലെന്നത് പ്രതീക്ഷ നല്‍കുന്നതാണ്.

അതിലേറെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നമ്മള്‍ക്കാകെയും പ്രചോദനമാവും വിധം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വയം സന്നദ്ധരായി രംഗത്തിറങ്ങാന്‍ തയ്യാറാണെന്നറിയിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ളവരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഒരു നാട് എത്ര കരുതലോടെ ആണ് ഈ മഹാമാരിയെ തടയുവാൻ രംഗത്ത് വരുന്നത് എന്നുള്ളതിന്റെ തെളിവാണ് ഈ പോസ്റ്റുകൾ.