കേരളം മുഴുവന്‍ ലോക്ക് ഡൗണ്‍ സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി കൊറോണ ബാധ; | Kerala Complete lock down declaredതിരുവനന്തപുരം : സംസ്ഥാനത്ത് 28 പേർക്കുകൂടി ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലാകെ അടച്ചുപൂട്ടൽ ഏർപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന അതിർത്തികൾ അടയ്ക്കുമെന്നും പൊതു ഗതാഗതം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസർകോട് ജില്ലയിൽ 19 പേർക്കും കണ്ണൂർ ജില്ലയിൽ അഞ്ചുപേർക്കും പത്തനംതിട്ട ജില്ലയിൽ ഒരാൾക്കും എറണാകുളം ജില്ലയിൽ രണ്ടുപേർക്കും തൃശ്ശൂർ ജില്ലയിൽ ഒരാൾക്കുമാണ് തിങ്കളാഴ്ച പുതുതായി കോവിഡ് -19 സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് നാലുപേർ രോഗമുക്തി നേടിയതുകൂടി കണക്കിലെടുത്താൽ 95 പേർക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.