സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി; 34 പേര്‍ കാസര്‍ഗോഡ്; നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി തുടരും | മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു | 39 New CoViD-19 Case In Kerala Today


തിരുവനന്തപുരം : 
സംസ്ഥാനത്ത് പുതിയതായി 39 കോവിഡ്‌-19 ബാധിതർ, അതിൽ 34-ഉം കാസർഗോഡ് ജില്ലയിൽ, കണ്ണൂരിൽ 2 രോഗികൾ. കോഴിക്കോട്, എറണാകുളം, കൊല്ലം ജില്ലകളിൽ ഓരോ കോവിഡ്‌-19 സ്ഥിദ്ധീകരിച്ചു. സ്ഥിതി കൂടുതൽ ഗുരുതരമെന്ന്‌ എല്ലാവരും തിരിച്ചറിയണം എന്നും പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ പൊലീസ് സ്റ്റേഷനുകളിലെ സേവനം ഡിജിറ്റലായി അഭ്യര്‍ത്ഥിക്കാന്‍ സംവിധാനം. പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് പൊതുജനങ്ങള്‍ നേരിട്ട് എത്തുന്നത് പരമാവധി ഒഴിവാക്കുന്നതിനാണ് ഈ തീരുമാനം.

പോലീസ് സേവനങ്ങള്‍ നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതിപ്രകാരം പരാതികള്‍, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ അപേക്ഷകള്‍ എന്നിവ ഇമെയില്‍, വാട്‌സാപ്പ്, ഫോണ്‍ തുടങ്ങിയവ മുഖേന നല്‍കാവുന്നതാണ്.

ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളില്‍ രസീത് നല്‍കി ഉടനടി നടപടി സ്വീകരിക്കും. കൈക്കൊണ്ട നടപടികള്‍ 48 മണിക്കൂറിനുള്ളില്‍ തന്നെ അപേക്ഷകരെ അറിയിക്കുകയും ചെയ്യും.

അതാത് പോലീസ് സ്റ്റേഷനുകളിലെ ഇമെയില്‍ വിലാസം, വാട്‌സ്ആപ്പ് നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവയ്ക്ക് പരമാവധി പ്രചാരണം നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി.