കേരളത്തിൽ ഏഴ്‌ ജില്ലകൾ : രാജ്യത്ത് കോവിഡ്‌ സ്ഥിരീകരിച്ച 75 ജില്ലകൾ അടച്ചിടാൻ കേന്ദ്ര നിർദ്ദേശം | CoViD-19 7 District in Kerala Will Goes To LOCK DOWN !ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 341 ആയി ഉയര്‍ന്ന സാഹചര്യത്തില്‍ അവശ്യ സേവനങ്ങള്‍ മാത്രമനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കാന്‍ സംസ്ഥാനസര്‍ക്കാരുകളോട് ആവശ്യപ്പെട്ട് കേന്ദ്രം.

കോവിഡ് 19 ബാധ സ്ഥിരീകരിച്ചതോ വൈറസ് ബാധയുമായി ബന്ധപ്പെട്ട അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതോ ആയ 75 ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കാനാണ് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മറ്റുജില്ലകളില്‍ കൂടി ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാകും. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 31 വരെയുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തി. വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഹ്വാനം ചെയ്‌ത ജനതാ കര്‍ഫ്യൂവില്‍ രാജ്യം നിശ്ചലമായിരിക്കുകയാണ്.