സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചിടും ; ബിവറേജസ് ഔട്ട് ലെറ്റിലെ നിയന്ത്രണങ്ങൾ കടുപ്പിക്കും, കാസർഗോഡ് പൂർണ്ണമായും അടച്ചിടും | CoViD-19 Bars will closed , Outlets have may more restrictions
തിരുവനന്തപുരം : കോവിഡ് മുൻകരുതലിന്‍റെ ഭാഗമായി സംസ്ഥാനത്തെ ബാറുകൾ അടച്ചേക്കും. ബെവ്കോയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും തീരുമാനമുണ്ട്‌. കാസര്‍ഗോഡ് ജില്ല പൂര്‍ണമായും കൊറോണ സ്ഥിരീകരിച്ച മറ്റു ജില്ലകള്‍ ഭാഗികമായും അടച്ചിടാന്‍ തീരുമാനമായി. എറണാകുളം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്ത് 64 കൊവിഡ് ബാധിതര്‍ ചികിത്സയിലുണ്ട്. നിലവില്‍ കേരളത്തിലെ 11 ജില്ലകളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ പരിഗണിക്കുന്നത്.