മട്ടാഞ്ചേരിയിലെ കോവിഡ് മരണം: മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കില്ല; ആഴത്തിൽ സംസ്‌കരിക്കും | CoViD-19 Death, burial under specific protocolകൊച്ചി : മട്ടാഞ്ചേരിയില്‍ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പ്രോട്ടോക്കോള്‍ പ്രകാരം ആഴത്തില്‍ സംസ്‌കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

വളരെ കുറച്ച് പേര്‍ പങ്കെടുത്ത് അതീവ സുരക്ഷയോടെയാണ് സംസ്‌കാരം നടക്കുക. മൃതദേഹം പാക്ക് ചെയ്താല്‍ പിന്നീട് തുറക്കുകയോ ബന്ധുക്കളെ  ആരെയും കാണിക്കുകയോ ചെയ്യില്ല. വളരെ ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടായിരുന്ന വ്യക്തിയെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചുവെന്നും എന്നാല്‍ കഴിഞ്ഞില്ലെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി

കാസര്‍കോട് ജില്ലയില്‍ ചികിത്സയിലുള്ളവരുടെ നില നിലവില്‍ തൃപ്തികരമാണ്.     ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരും പ്രമേഹമുള്ളവരുമുണ്ട്. ഇവരെ വളരെ ശ്രദ്ധയോടെ പരിചരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു