കേരളത്തിൽ ആദ്യ കോവിഡ്‌ മരണം; മരിച്ചത്‌ മട്ടാഞ്ചേരി സ്വദേശി | First CoViD-19 Death confirmed in Kerala

കൊച്ചി : സംസ്ഥാനത്ത് ആദ്യ കോവിഡ് 19 മരണം. എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയാണ് മരിച്ചത്. ദുബായിൽ നിന്ന് മാർച്ച് 17ന് ഇദ്ദേഹം കടുത്ത ന്യുമോണിയയുമായാണ് ആശുപത്രിയിലെത്തിയത്. 22ന് ചികിത്സയിൽ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. ഇന്നു രാവിലെ എട്ടുമണിയോടെയായിരുന്നു മരണം.

ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവിനും നെടുമ്പാശേരിയിൽ നിന്ന് കൊണ്ടുവന്ന ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ കോവിഡ് രോഗം ബാധിച്ച് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത് 14 പേരാണ്. ഇതിൽ 5 പേർ ബ്രിട്ടീഷ് പൗരന്മാരും, ആറു പേര്‍ എറണാകുളം സ്വദേശികളും, 2 കണ്ണൂർ സ്വദേശികളും, ഒരാൾ മലപ്പുറം സ്വദേശിയുമാണ്.