'ബ്രെയ്ക്ക് ദി ചെയിൻ' പരിയാരത്തിന്റെ സ്വന്തം സാനിറ്റൈസർ പുറത്തിറക്കി ; ലഭ്യതക്കുറവ് തടയുക ലക്ഷ്യം | Govt. Medical College Kanur, Pariyaram Develop Their Own Sanitizer


പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ സ്വന്തം ഹാന്റ്‌ സാനിറ്റൈസർ ' ബ്രേക്ക് ദി ചെയിൻ ' ഇന്ന് രാവിലെ ഫാർമസി കോളേജിൽ നടന്ന ചടങ്ങിൽ വെച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപിന് കൈമാറി ടി. വി രാജേഷ് എം. എൽ. എ  ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പാൾ ഡോ എൻ റോയ്‌ അധ്യക്ഷനായി. വൈസ്‌ പ്രിൻസിപ്പാൾ ഡോ എസ്‌ രാജീവ്‌, മെഡിക്കൽ സൂപ്രണ്ട്‌ ഡോ കെ സുദീപ്‌ തുടങ്ങിയവർ പങ്കെടുത്തു.

സാനിറ്റൈസർ ലഭ്യതക്കുറവ്‌ പരിഹരിക്കുക എന്ന ലക്ഷ്യം മുൻ നിർത്തി പ്രിൻസിപ്പാൾ ഡോ എൻ റോയിയുടെ നിർദ്ദേശപ്രകാരം ഫാർമ്മസി കോളേജ്‌ എച്ച്‌.ഒ.ഡി ഡോ.റോബിൻ ജോസ്‌, അധ്യാപകരായ ഡോ സി.ശരത്‌ ചന്ദ്രൻ, കെ ശ്രീരാജ്‌, കെ ഷിജിത്ത്‌, എം.ഫാം വിദ്യാർത്ഥി അലൻ രാജ്‌ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ സാനിറ്റൈസർ തയ്യാറാക്കിയത് .വിൽപനക്കായല്ല എന്ന് ബോട്ടിലിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്‌. WHO മാനദണ്ഡമനുസരിച്ചാണ്‌ നിർമ്മിച്ചിരിക്കുന്നത്‌.