ദുരിതാശ്വാസനിധിയിലേക്ക്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ലക്ഷം രൂപ നൽകി | Kerala CM Pinarayi Vijayan ₹1 Lack Contribute to CMDRFതിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ലക്ഷം രൂപ സംഭാവന നൽകി. കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളടക്കം നേരിടുന്നതിന്‌ മുഴുവൻ മനുഷ്യരും തങ്ങളാൽ ആകുന്നത്‌ ചെയ്യണമെന്ന്‌ കഴിഞ്ഞദിവസം മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ഇതിനുപുറകേ വ്യവസായി എം എ യൂസഫലി 10 കോടി നൽകി മാതൃകയായിരുന്നു.

സിനിമാ മേഖലയിനിന്നുള്ളവരും സംഭാവനകൾ നൽകിത്തുടങ്ങിയിട്ടുണ്ട്‌. നഴ്‌സുമാരുടെ സംഘടന 1 കോടി രൂപ സംഭാവന നൽകിയതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. സംസ്ഥാന ഫിനാന്‍സ് സെക്രട്ടറിയുടെ പേരില്‍ ആണ് ബാങ്കുകളില്‍ ഉള്ള ദുരിതാശ്വാസ നിധി അക്കൗണ്ടുകള്‍.