കൊറോണ ; സിബിഎസ്ഇ പരീക്ഷകൾ മാറ്റിയേക്കും , എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക്‌ മാറ്റമില്ല | Kerala Higher Secondary Exam Continues

തിരുവനന്തപുരം : സംസ്ഥാനത്ത്‌ നിലവിൽ തീരുമാനിച്ചട്ടുള്ള നിലവിൽ  എസ്‌എസ്‌എൽസി, പ്ലസ്‌ വൺ, പ്ലസ്‌ ടു, വിഎച്ച്‌എസ്‌ഇ പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

കൊറോണ ഭീതിയുടെ പശ്‌ചാത്തലത്തിൽ രാജ്യത്ത്‌ നടന്നുകൊണ്ടിരിക്കുന്ന സിബിഎസ്ഇ, യൂണിവേഴ്‌സിറ്റി പരീക്ഷകൾ മാർച്ച്‌ 31 വരെ മാറ്റിവയ്‌ക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു. സിബിഎസ്‌ഇ പത്ത്‌, പന്ത്രണ്ട്‌ ക്ലാസ്സുകളിലെ പരീക്ഷ 10 ദിവസത്തേക്ക്‌ മാറ്റാനും നിർദ്ദേശമുണ്ട്‌. മൂല്യനിർണയ പരിപാടികളും മാറ്റിയിട്ടുണ്ട്‌. പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കും.

യുജിസി, എഐസിടിഇ, എൻഐഒഎസ്‌, ജെഇഇ എന്നിവയെല്ലാം നടത്തുന്ന പരീക്ഷകൾ മാറ്റിവച്ചു.