കൊറോണ: സോഷ്യല മീഡീയ വ‍ഴി അനാവശ്യ ഭീതി പടര്‍ത്തുന്നവര്‍ക്കെതിരെ നടപടി: ഇപി ജയരാജൻ | Malayoram News


തിരുവനന്തപുരം : സോഷ്യൽ മീഡിയ വഴി ജനങ്ങളിൽ അനാവശ്യ ഭീതിയുണ്ടാക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി ഇ പി ജയരാജൻ. കണ്ണൂരിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊജിതമാക്കാൻ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി മാർച്ച് 16 ന് പഞ്ചായത്ത് തലത്തിൽ അവലോകന യോഗവും 18 മുതൽ 22 വരെ ആരോഗ്യ പ്രവർത്തകർ വീടുകളിൽ എത്തി ബോധവൽക്കരണവും നൽകും.

കണ്ണൂരിൽ മന്ത്രിമാരായ ഇ പി ജയരാജൻ,കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ എം എൽ എ മാർ,തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികൾ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനുള്ള കാര്യങ്ങളാണ് യോഗം ചർച്ച ചെയ്തത്. ഭീതി പരത്തും വിധം സമൂഹ മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.

മാർച്ച് 16 ന് ജില്ലയിൽ പഞ്ചായത്ത് തലത്തിൽ അവലോകന യോഗം ചേരും.18 മുതൽ 22 വരെ ആരോഗ്യ പ്രവർത്തകർ വീടുകൾ സന്ദർശിച്ച ബോധവൽക്കരണം നടത്തും.

ഈ ഘട്ടത്തിൽ പ്രതിപക്ഷവുമായി തർക്കത്തിന് ഇല്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് പ്രധാന്യമെന്നും യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.

ഒരാൾക്ക് മാത്രമാണ് കണ്ണൂർ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.കണ്ണൂർ ഗവർണമെന്റ് മെഡിക്കൽ കോളേജിൽ കക്സിയുന്ന ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ്.

അയാളുമായി ദുബായിൽ സമ്പർക്കം പുലർത്തിയ ഏഴ് പേർ കൂടി നാട്ടിലെത്തി.ഇവരെയും നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്.