'അസുഖം ഭേദമായി, വലിയൊരു തെറ്റാണ് ചെയ്യുന്നതെന്ന് അറിഞ്ഞിരുന്നില്ല'; റാന്നി സ്വദേശികള്‍ ആശുപത്രി വിട്ടു | The three CoViD-19 effected peoples where discharged from hospital after negative their third results

പത്തനംതിട്ട : കൊവിഡ് രോഗം ബാധിച്ച് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശികളായ കുടുംബത്തിലെ അഞ്ച് പേരും ആശുപത്രി വിട്ടു. ജീവനോടെ തിരികെ പോകാമെന്ന് കരുതിയതല്ലെന്നും സര്‍ക്കാരാശുപത്രിയിലെ ചികിത്സ മികച്ചതാണെന്നും,  കണ്ണ് നിറഞ്ഞ്  കുടുംബത്തിലെ അമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'അസുഖം ഭേദമായി. ഇപ്പോള്‍ ഒരു പേടിയുമില്ല. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ്, 'വലിയൊരു തെറ്റാണ് ചെയ്യുന്നതെന്ന് അറിഞ്ഞിരുന്നില്ല'; വിമാനത്താവളത്തില്‍ പരിശോധന നടത്താതിരുന്ന കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ ഡോക്ടര്‍മാരും മികച്ച പിന്തുണ തന്നു.
അവര്‍ കൗണ്‍സിലിംഗ് തന്നു. മനോധൈര്യം തന്നെന്നും കുടുംബം പറഞ്ഞു.

റാന്നി സ്വദേശികള്‍ക്ക് രോഗം ഭേദമായെന്ന് കളക്ടര്‍ പിബി നൂഹ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു
 ഇതിനുപിന്നാലെയാണ് ഇവരിന്ന് ആശുപത്രി വിട്ടത്.