ഇന്ന് (02 ഏപ്രിൽ 2020) പുതിയ 21 കോവിഡ്‌-19 ബാധിതർ, കാസർഗോഡ് പുതിയ 8 കേസുകൾ | 21 New CoViD-19 Cases in Kerala


തിരുവനന്തപുരം : കേരളത്തിൽ ഇന്ന് പുതിയ 21 കോവിഡ്‌-19 ബാധിതർ. ഇതിൽ 8 പേർ കാസർകോടും, ഇടുക്കിയിൽ 5, കൊല്ലം 2, തിരുവനന്തപുരം, കണ്ണൂർ, മലപ്പുറം, പത്തനംതിട്ട കോഴിക്കോട് ജില്ലകളിൽ ഓരോ ആളുകൾ വീതവും കോവിഡ്‌-19 ബാധിതർ ആണ്.
ഇന്ന് സ്ഥിതീകരിച്ചവരിൽ 2 പേര് നിസ്സമുദ്ധീൻ സമ്മേളനത്തിൽ പങ്കെടുത്തവർ ആണ്.
ആകെ 256 വ്യക്തികൾ കോവിഡ്‌-19 ബാധിച്ച് ചികിത്സയിൽ ഉണ്ട്, ഇവരിൽ 200 പേർ വിദേശത്ത് നിന്ന് വന്നവർ ആണ്.
ഇതുവരെ 28 പേർ കോവിഡ്‌ രോഗത്തിൽ നിന്ന് മുക്തരായിട്ടുണ്ട്.
സംസ്ഥാനത്ത് ആകെ 1,65,365 ആളുകൾ നിരീക്ഷണത്തിൽ.

വിദേശത്ത് മരിച്ചവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ നിർവാഹമുണ്ടാകില്ല, കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം ഉൾപ്പടെ 8 ജില്ലകൾ കൊറോണ ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ചു. 

സംസ്ഥാനത്ത് 2 ദിവസത്തിനുള്ളിൽ 28,35,000 പേർ റേഷൻ സാധനങ്ങൾ വാങ്ങി.

പ്രധാനമന്ത്രിയുമായി വീഡിയോ കോൺഫ്രൻസിൽ സംസാരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ കൊറോണ അവലോകണത്തിന് ശേഷമുള്ള പത്ര സമ്മേളനത്തിൽ അറിയിച്ചു.