ഇന്ന് 10 പേര്‍ക്ക് കൊറോണ: 8 പേര്‍ രോഗമുക്തരായി; സാമൂഹ്യവ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇടുക്കിയില്‍ നാലു പേര്‍ക്കും കോഴിക്കോട്, കോട്ടയം ജില്ലകളില്‍ രണ്ടു പേര്‍ വീതവും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച 10 പേരില്‍ നാലുപേര്‍ അയല്‍സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. രണ്ടുപേര്‍ വിദേശത്തു നിന്നെത്തിയവരാണ്. നാലുപേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.

എട്ടു പേര്‍ ഇന്ന് രോഗമുക്തരായെന്നും മുഖ്യമന്ത്രി അറിയിച്ചു. കാസര്‍ഗോഡ് ആറു, മലപ്പുറം, കണ്ണൂര്‍ ഒന്ന് വീതം കേസുകളാണ് നെഗറ്റീവായത്.

129 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. 23,976 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 23,439 പേര്‍ വീടുകളിലും 437 ആശുപത്രികളിലുമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.