ഒതുക്കാനുള്ളതല്ല'; മനോരമയുടെ 11 ആം പേജിൽ കണ്ടെത്തിയ കേരളത്തിന്‌ അഭിമാനിക്കാവുന്ന വാർത്ത
കേരളത്തിന്റെ കോവിഡ്‌ പ്രതിരോധം മാതൃകയാക്കാമെന്ന്‌ ലോകമാധ്യമങ്ങളടക്കം പലതവണ പറഞ്ഞുകളിഞ്ഞു.ഇന്നലെ പ്രമുഖ അന്താരാഷ്‌ട്ര മാധ്യമമായ വാഷിങ്‌ടൺ പോസ്‌റ്റിലും കേരളത്തെ പ്രശംസിച്ച്‌ വാർത്ത വന്നിരുന്നു. പല മാധ്യമങ്ങളും അത്‌ വാർത്തയാക്കുകയും ചെയ്‌തു. എന്നാൽ സംസ്ഥാനത്തിന്‌ അഭിമാനിക്കാവുന്ന ഒരു വാർത്ത മലയാള മനോരമ പത്രം 11ആം പേജിലാണ്‌ ഒതുക്കിയത്‌. പ്രശംസിക്കേണ്ട നേട്ടങ്ങൾ തഴയുന്നതിനെതിരെ നടൻ ഷമ്മി തിലകൻ പ്രതികരിച്ച്‌ രംഗത്ത്‌ വന്നിട്ടുണ്ട്‌. വാർത്ത കാണാൻ ഭൂതക്കണ്ണാടിവച്ച്‌ നോക്കണമെന്നും ഷമ്മി തിലകൻ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറയുന്നു.

"ഇന്നത്തെ പത്രത്തിൽ ഭൂതക്കണ്ണാടി വച്ച് നോക്കി വായിച്ചപ്പോൾ പതിനൊന്നാം പേജിലെ മൂലയിൽ കണ്ടെത്തിയ കേരളത്തിന് അഭിമാനിക്കാവുന്ന വാർത്ത..! ഇതൊക്കെ നാട്ടുകാർ വായിക്കേണ്ട വാർത്തയാണ്, മൂലക്ക് ഒതുക്കാനുള്ളതല്ല എന്ന് തോന്നിയതിനാൽ ഇവിടെ പോസ്റ്റ് ചെയ്യുന്നു...!'. ഷമ്മി തിലകൻ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.