ഇന്ന് (06 ഏപ്രിൽ 2020) 13 കോവിഡ്‌-19 വൈറസ് ബാധിതര്‍ ; സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ ഫലപ്രദം, രോഗവ്യാപനം തടയാന്‍ സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ്-9, മലപ്പുറം-2, കൊല്ലം-1, പത്തനംതിട്ട-1 എന്നിങ്ങനെയാണ് രോഗബാധിതര്‍.

രോഗവ്യാപനം തടയാന്‍ നമുക്ക് സാധിക്കുന്നുണ്ടെന്നും സംസ്ഥാനം സ്വീകരിച്ച നടപടികള്‍ അതിന് സഹായകരമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശരാജ്യങ്ങളില്‍ ഇതുവരെ മരിച്ചത് 18 മലയാളികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.