തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മൂന്നു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കാസര്‍ഗോഡ് സ്വദേശികളായ മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് 15 പേര്‍ രോഗമുക്തരായി. 116 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കണ്ണൂരാണ് കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത്. 56 പേര്‍.
സംസ്ഥാനത്ത് 21,725 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 21,241 പേര്‍ വീടുകളിലും 452 പേര്‍ ആശുപത്രിയിലുമാണ്. 144 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിര്‍ത്തി വഴിയിലൂടെ നിരവധി പേരാണ് കേരളത്തിലേക്ക് എത്താന്‍ ശ്രമിക്കുന്നത്. 57 പേര്‍ കുടകില്‍ നിന്ന് അതിര്‍ത്തി കടന്നെത്തി. കാട്ടിലൂടെ വന്ന എത്തിയ എട്ടു പേരെ കൊറോണ കെയര്‍ സെന്ററിലാക്കി. ഇത് ഇനിയും നടക്കാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ പരിശോധനയും ജാഗ്രതയും കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.