ലോക്ക്ഡൌണിലും ഇന്ത്യന്‍ സിനിമാ കുടുംബത്തിന്റെ ഷോര്‍ട്ട്ഫിലിം ചര്‍ച്ചയാകുന്നു


https://youtu.be/Zf-iV2wPYNs

മുംബൈ : ഈ ലോക്ക്ഡൌണ്‍ കാലത്ത് അഭിനേതാക്കള്‍ എന്ത് ചെയ്യുന്നു എന്ന് നിങ്ങള്‍ ആലോജിചിട്ടുണ്ടോ  ?  അവരും അവരുടെ സ്വന്തം കുടുംബത്തോടൊപ്പം ഈ മഹാമാരിയെ തടുക്കാന്‍ ലോക്ക് ഡൌണില്‍ തന്നെ ആണ്.
പക്ഷെ അങ്ങനെ വെറുതെ വീട്ടില്‍ ഇരുന്നതുകൊണ്ട് മാത്രം ആയില്ലല്ലോ, അതുകൊണ്ട് അവരുടെ മേഖലയില്‍ വീട്ടില്‍ ഇരുന്നു കൊണ്ട് തന്നെ നാടിനോട് സംസാരിക്കുവാന്‍ ശ്രമിക്കുകയാണ് അമിതാബ് ബച്ചന്‍ മുതല്‍ മലയാളത്തിന്‍റെ മോഹന്‍ലാലും  മമ്മൂട്ടിയും വരെ ഉള്ള താരങ്ങള്‍, Family a made-at-home SHORT FILM എന്ന ഷോര്‍ട്ട് ഫിലീമിലൂടെ.

ഇവര്‍ കൂടാതെ രജനീകാന്ത്, രണ്ബീര്‍കപൂര്‍, ആലിയാ ബാറ്റ, പ്രിയങ്കാ ചോപ്ര എന്നിങ്ങനെ എല്ലാ ഭാഷകളിലെയും മുന്‍ നിര താരങ്ങള്‍അവരവരുടെ സ്വന്തം വീടുകളില്‍ നിന്നും ഏറ്റവും ലളിതമായസൌകര്യങ്ങള്‍ ഉപയോഗിച്ചു ചിത്രീകരിച്ച ഈ ഷോര്‍ട്ട് ഫിലിം ഓരോരുത്തരും അവരുടെ ഭാഗങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്ത് അവതരിപ്പിച്ചിരിക്കുന്നു.

പരസ്പരം കാണുന്നില്ലെങ്കില്‍പോലും ആ ഒരു കാര്യം പ്രേക്ഷകരിലേക്ക് എത്തിക്കാതിരിക്കുവാന്‍ അവരുടെ അഭിനയ പ്രതിഭയ്ക്ക് സാധിച്ചു എന്നത്എടുത്ത് പറയേണ്ട കാര്യം തന്നെയാണ്.

കോവിഡ്-19 മഹാ മാരിയെ കുറിച്ചു മാത്രമല്ല, തങ്ങളുടെ സിനിമാ മേഖലയിലെ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികളെയും ഇതില്‍ പരാമര്‍ശിക്കുന്നു.

സിനിമ എന്നത് ഭാഷാ അതീതമായ ഒരു ഒറ്റ കുടുംബം ആണെന്നും, അഭിനേതാക്കള്‍ മുതല്‍ എല്ലാഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരും ഈ ഒരു ഒറ്റകുടുംബത്തിലെ അംഗങ്ങള്‍ ആണെന്നും ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് ഷോര്‍ട്ട് ഫിലിം അവസാനിക്കുന്നത്.