പ്രശസ്ത നടൻ രവി വളത്തോൾ അന്തരിച്ചു. | Actor Ravi Vallathol Passed Away


തിരുവനന്തപുരം : പ്രശസ്ത ചലച്ചിത്ര, സീരിയല്‍ നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു. 52 വയസായിരുന്നു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

നാല്‍പ്പത്താറ് സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1952 ഏപ്രില്‍ 25ന് ജനിച്ച രവി വള്ളത്തോള്‍, പ്രസിദ്ധ കവി വള്ളത്തോള്‍ നാരായണമേനോന്റെ അനന്തരവനാണ്. 1987ല്‍ പുറത്തിറങ്ങിയ സ്വാതി തിരുനാളാണ് ആദ്യ ചിത്രം.

വിധേയന്‍, നാലു പെണ്ണുങ്ങള്‍, സാഗരം സാക്ഷി, സര്‍ഗം, മതിലുകള്‍, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി നിരവധി സിനിമകളില്‍ പ്രധാനപ്പെട്ട വേഷങ്ങള്‍ കൈകാര്യം ചെയ്തു. അമേരിക്കന്‍ ഡ്രീംസ് എന്ന പരമ്പരയിലെ അഭിനയത്തിന് 2003ല്‍ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഭാര്യ ഗീതാലക്ഷ്മി.