ലോക്ക് ഡൗൺ നീട്ടില്ല, സഞ്ചാര നിയന്ത്രണം തുടരും ; പ്രധാനമന്ത്രി | After 14th April 2020 No more lock down ; Prime Minister


ന്യൂഡല്‍ഹി : കോവിഡ് പശ്ചാത്തലത്തില്‍ രാജ്യമാകെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഏപ്രില്‍ 14 വരെ മാത്രമേ ലോക്ക്ഡൗണ്‍ പ്രാബല്യത്തിലുണ്ടാകുവെങ്കിലും തുടര്‍ന്നും സഞ്ചാരനിയന്ത്രണം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥിസിഗ് എന്നിവരും പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സ് മുഖേനെയായിരുന്നു യോഗം.