കണ്ണൂര്‍: പാനൂര്‍ പാലത്തായില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിജെപി നേതാവ് അറസ്റ്റില്‍.
പൊയ്ലൂരിനെ ബന്ധുവീട്ടില്‍ നിന്നാണ് ബിജെപി നേതാവും അധ്യാപകനുമായ കെ പദ്മരാജനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരി 15നും ഫെബ്രുവരി രണ്ടിനും ഉള്‍പ്പെടെ മൂന്നുതവണ കുട്ടിയെ അധ്യാപകന്‍ പീഡിപ്പിച്ചു എന്നാണ് പരാതി.
സ്‌കൂളിലെ ശുചിമുറിയില്‍ വച്ചാണ് പദ്മരാജന്‍ കുട്ടിയെ പീഡിപ്പിച്ചത്. പ്രതിക്കുവേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിന് പിന്നാലെയാണ് അറസ്റ്റ്.
കുട്ടി സ്‌കൂളില്‍ പോകുന്നതിന് മടി കാണിച്ചപ്പോള്‍ ബന്ധുക്കള്‍ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് നടത്തിയ വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി തെളിയിക്കപ്പെട്ടു.