മാധ്യമ പ്രവര്‍ത്തകരെ അപമാനിച്ച് കോണ്‍ഗ്രസ്, സംഘപരിവാര്‍ ഫെയ്‌സ്ബുക്ക് പേജുകള്‍; പങ്കുവച്ചത് ഒരേ ചിത്രം | Congress and Sangh Parivar Facebook pages insulting journalists; Same picture shared.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മുഖ്യമന്ത്രി നടത്തുന്ന പ്രതിദിന പത്രസമ്മേളനത്തിനെതിരെ സംഘപരിവാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും നേരത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെ ഇപ്പോള്‍ ഒരു പടികൂടെ കടന്ന് മാധ്യമപ്രവര്‍ത്തകരെയാകെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് കോണ്‍ഗ്രസ്, സംഘപരിവാര്‍ ഐടി സെല്ലുകള്‍.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെ ആകെ അപമാനിക്കുന്നതരത്തില്‍ ഒരേ ചിത്രം പങ്കുവച്ചിരിക്കുകയാണ് സംഘപരിവാര്‍ കോണ്‍ഗ്രസ് ഐടി സെല്ലുകള്‍.

സംഘപരിവാര്‍ ട്രോള്‍ ഗ്രൂപ്പ് പങ്കുവച്ച ചിത്രം ഒരു മണിക്കൂറിന് ശേഷം കോണ്‍ഗ്രസ് ട്രോള്‍ പേജിലും പ്രത്യക്ഷപ്പെടുകയായിരുന്നു.

എന്ത് പേടിയാ മക്കളെ ഇത് എന്ന തലക്കെട്ടില്‍ സംഘപരിവാര്‍ പേജില്‍ പങ്കുവച്ച ചിത്രം

എല്ലിന്‍ കഷ്ണം കൊടുക്കുന്നവനോടുള്ള വാലാട്ടല്‍ എന്ന തലക്കെട്ടോടെ കോണ്‍ഗ്രസ് ഗ്രൂപ്പിലും പങ്കുവയ്ക്കുകയായിരുന്നു.

നേരത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തെ അധിക്ഷേപിച്ചുകൊണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും കൂട്ടത്തോടെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സംഘപരിവാര്‍ കോണ്‍ഗ്രസ് ഐടി സെല്ലുകള്‍ മാധ്യമ പ്രവര്‍ത്തകരെ അപമാനിക്കുന്ന തരത്തില്‍ ഒരേ ചിത്രം പങ്കുവച്ച് അപഹാസ്യരാവുന്നത്.