കോവിഡ്‌ ചികിത്സയിൽ ആയിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു, ജന്മനാ ഹൃദയത്തിന് പ്രശ്നം ഉണ്ടായിരുന്ന പെൺകുഞ്ഞാണ് മരിച്ചത് | CoViD-19 Death

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മഞ്ചേരി പയ്യനാട് സ്വദേശിയുടെ മകളാണ് മരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്. കുട്ടിക്ക് വളര്‍ച്ച വൈകല്യങ്ങളും ഭാരകുറവും ഉണ്ടായിരുന്നു.

ജന്മനാ ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ അവശനിലയില്‍ ആയിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.