അതിജീവന സന്ദേശവുമായി ഇന്ന്‌ ഈസ്റ്റർ ; ചടങ്ങുകൾ പരിമിതപ്പെടുത്തി, വായനക്കാർക്ക് മലയോരം ന്യൂസിന്റെ ഈസ്റ്റർ ആശംസകൾ | Easter Wishes

കൊറോണ വ്യാപന പശ്ചാത്തലത്തിൽ പ്രത്യാശയുടെ സന്ദേശവുമായി ഇത്തവണ ആഘോഷങ്ങളില്ലാതെ ഈസ്റ്റർ. അടച്ചുപൂട്ടൽ ആയതിനാൽ പള്ളികളിലെ പ്രാർഥനാ ചടങ്ങുകളിൽ വിശ്വാസികൾ പങ്കെടുക്കില്ല.

അടച്ചിട്ട ദേവാലയങ്ങളിൽ പുരോഹിതനടക്കം അഞ്ചിൽ താഴെയാളുകൾ പങ്കെടുത്തായിരിക്കും ചടങ്ങുകൾ. പ്രാർഥന ഓൺലൈനിൽ കാണാൻ സൗകര്യം ഒരുക്കി.

മലങ്കര കത്തോലിക്കാ സഭയുടെ ഈസ്റ്റർ ചടങ്ങുകൾ ഞായറാഴ്‌ച രാവിലെ ഏഴുമുതൽ 10 വരെ നടക്കും. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നൽകും.

പകൽ 12ന്‌ രാജ്യത്തെ 174 കത്തോലിക്കാ രൂപതകളിലും പ്രത്യേകം പ്രാർഥന നടക്കും. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിലെ ചടങ്ങുകൾക്ക്‌ ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്‌ എം സൂസപാക്യം നേതൃത്വം നൽകും.

ശനിയാഴ്‌ച രാത്രി 11 മുതൽ ചടങ്ങുകൾ ആരംഭിക്കും. മറ്റ്‌ സഭകളിലെ പള്ളികളിൽ പുലർച്ചെ നടക്കേണ്ട ചടങ്ങുകൾ രാവിലെ മാത്രമായി പരിമിതപ്പെടുത്തി.