കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ലോക്ക്ഡൗണ്‍ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടുവാൻ ധാരണയായി | Lockdown continued for two weeks in India


ഡൽഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ലോക്ക്ഡൗണ്‍ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടുവാൻ ധാരണയായി.

സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം. ഇതോടെ ഏപ്രില്‍ 28 വരെ ലോക്ക്ഡൗണ്‍ തുടരും.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കുകയായിരുന്നു.

ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമാണ് വിവിധ സംസ്ഥാനങ്ങള്‍ ഉന്നയിച്ചത്.