മാസ്ക്കുണ്ടാക്കുവാന്‍ ഇനി വിഷമിക്കേണ്ടതില്ല, ചലച്ചിത്രതാരം ഇന്ദ്രന്‍സ് ലളിതമായി മാസ്ക്കുണ്ടാക്കുന്നത് പറഞ്ഞു തരുന്ന വീഡിയോ ഇപ്പോള്‍ വൈറല്‍ | Malayalam Actor Indrans Making Protective Masks With Simple Steps


https://youtu.be/5_eT5ZTgyvo


തിരുവനന്തപുരം : കൊറോണാ സമയത്ത് നാം ഏറ്റവും അധികം അന്വേഷിച്ചു കൊണ്ടിരിക്കുന്ന  ഒരു പ്രധാന വസ്തുവാണ് മാസ്ക്ക് എന്നത്. ലോകത്തിന്റെ എല്ലാ മൂലകളിലേക്കും ഒരുപോലെ അത്യാവശ്യമായി വന്നതിനാല്‍ ഉല്‍പ്പാദനം കുറയുകയും ക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്.

ഈ സാഹചര്യത്തില്‍ തദ്ദേശീയമായി മാസ്ക്കുകളും സാനിട്ടൈസറുകളും നിര്‍മ്മിക്കുന്ന വിവിധ സംരംഭങ്ങള്‍ കുടുംബശ്രീയും യുവജന സംഘടനകളും, വിദ്യാര്‍ഥികളും ആരംഭിച്ചിട്ടുണ്ട്. അതുപോലെ തങ്ങളാല്‍ ആകുന്ന സഹായങ്ങള്‍ ജയില്‍ വകുപ്പും നല്‍കിവരുന്നു.

അത്തരത്തില്‍ ഉള്ള ഒരു യൂണിറ്റ്, തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ സ്ടിച്ച്ചിംഗ് യൂണിറ്റില്‍ നിന്നും എങ്ങനെ ഒരു മികച്ച മാസ്ക്ക് എളുപ്പത്തില്‍ നിര്‍മ്മിക്കാം എന്ന് ലളിതമായി പറഞ്ഞു തരികയാണ്, സാധാരണക്കാരില്‍ സാധാരണക്കാരന്‍ ആയ ചലച്ചിത്ര നടന്‍ ഇന്ദ്രന്‍സ്.

ഒരു കൊസ്റ്റ്യൂം ഡിസൈനര്‍ ആയി സിനിമയില്‍ വന്നു പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മികച്ച നടനുള്ള അവാര്‍ഡ് ഇന്ത്യക്ക് അകത്ത് നിന്നും പുറത്തു നിന്നും വാങ്ങിയ നിഷ്കളങ്കതയുടെ പര്യായമായ ഇന്ദ്രന്‍സ് കേരള സര്‍ക്കാരിനോട് ചേര്‍ന്ന് കൊറോണവൈറസിനെതിരെ പൊരുതാന്‍ മാസ്ക്കുകള്‍ നിര്‍മ്മിക്കുവാന്‍ പഠിപ്പിക്കുന്ന വീഡിയോ ഇതിനോടകം തന്നെ ചര്‍ച്ചാ വിഷയം ആയി കഴിഞ്ഞു.