നടന്‍ കലിംഗ ശശി അന്തരിച്ചു | Malayalam Film Actor Sasi Kalinga Passed Away


തിരുവനന്തപുരം : പ്രശസ്ത സിനിമ താരം കലിംഗ ശശി എന്ന വി. ചന്ദ്രകുമാർ (59) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, ഇന്ത്യന്‍ റുപ്പി, പാലേരി മാണിക്യം, ആമേന്‍, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 25 വര്‍ഷം നാടകരംഗത്ത് സജീവമായിരുന്നു. തകരച്ചെണ്ടയിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. പാലേരി മാണിക്യത്തിലൂടെ സിനിമയിൽ തിരക്കുള്ള നടനായി മാറി.