പ്രവാസി മലയാളികൾക്കായി യുഎഇയിൽ നോർക്കയുടെ ഹെൽപ് ഡസ്ക്കുകൾ | Norka Help Desk in UAE



ദുബായ് :  പ്രവാസി മലയാളികൾക്കായി യുഎഇയിൽ നോർക്ക ഹെൽപ് ഡെസ്ക് ആരംഭിച്ചു. കോവിഡ് വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തുള്ള മലയാളികൾക്ക് ആശ്വാസമെത്തിക്കുന്നതിനു വേണ്ടി ലോക കേരള സഭ അംഗങ്ങൾ, വിവിധ സാമൂഹ്യ സംഘടനകളുടെ പ്രതിനിധികൾ, സന്നദ്ധസേവകർ, സമൂഹത്തിന്റെ നാനാതുറകളിലുള്ള വ്യക്തിത്വങ്ങൾ എന്നിവരെ ഉൾപ്പെടുത്തി നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫയുടെ നേതൃത്വത്തിൽ ഓരോ എമിറേറ്റിലും ഹെൽപ്പ് ഡസ്ക്കുകൾ രൂപീകരിച്ചിട്ടുണ്ട്. കോവിഡ്-19 വൈറസ് ബാധമൂലം കഷ്ടപ്പെടുന്ന മലയാളികൾക്ക് കേരള സർക്കാരിന്റെ ഈ സംരംഭം ആശ്വാസമേകും.

യു എ ഇ യിൽ വിവിധ എമിറേറ്റുകളിൽ ആരംഭിച്ചിരിക്കുന്ന കോവിഡ് ഹെൽപ് ഡെസ്കിന്റെ സേവനം ലഭ്യമാക്കുന്നതിനുള്ള ബന്ധപ്പെടേണ്ട നമ്പറുകൾ

ഫുജൈറ
ഹാഷിം ( 050 3901330), മുരളി ഖോർഫക്കാൻ ( 050 7897602) , ലെനിൻ കുഴിവേലി ( 052 9345935), സി.കെ. അബൂബക്കർ കൽബ ( 056 7162786), സുഭാഷ് വി എസ് ( 052 5311615), സബിത ( 054 4041412),

അലൈൻ
ഈസ കെ. വി. ( 050 6941921), ഷാജിത് എ.ടി ( 050 8451030), നൗഷാദ് ( 050 5877688),

ദുബായ്
അഡ്വ. സാജിത് ( 050 5780225), രാജൻ കെ. ( 055 7803261), ശ്രീകല ( 050 2241803), ബദറുദ്ധീൻ ( 050 6148696), കുഞ്ഞഹമ്മദ് ( 052 2992267), അഡ്വ. അഞ്ജലി ( 050 4889076 ), മുഹമ്മദ് റാഫി ( 050 4558100),

അബുദാബി
പി. പത്മനാഭൻ ( 050 6112179), കൃഷ്ണകുമാർ വി. പി.( 050 6921018), അൻസാരി സൈനുദ്ധീൻ (050 4923776), റഷീദ് പട്ടാമ്പി ( 050 8264991), ഷിബു വര്ഗീസ് ( 050 5700314), ഷൈനി ബാലചന്ദ്രൻ (050 9045092), ബിന്ദു ഷോബി ( 055 5110536)

റാസ് അൽ ഖൈമ
സലിം എസ്. എ. ( 050 6477468), താഹ ( 07 228345), മോഹനൻ പിള്ള കെ. ആർ. ( 055 9492729), മഹ്‌റൂഫ് ( 050 6273168), സുജേഷ് ( 055 1085771), സന്തോഷ് ( 054 4786874),

ഷാർജ
വൈ. എ. റഹീം ( 052 5114552), ബിജു സോമൻ ( 050 4820656), അമീർ കല്ലുംപുറം ( 050 2434947), അബ്ദുൽ സലാം ( 058 5909386), ജാസ്സിം മുഹമ്മദ് ( 052-6993225), അനിത ബാലകൃഷ്ണൻ ( 055 9952423)

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ച ഓൺലൈൻ വഴി പ്രവാസികൾക്കൊരുക്കുന്ന മെഡിക്കൽ സേവനം അടിയന്തിരമായി നോർക്ക ആരംഭിച്ചു. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശത്തെത്തുടർന്നാണ് ഇത്. നാനാ രാജ്യങ്ങളിൽ നിന്നും പ്രവാസി മലയാളികൾ സർക്കാറുമായി നിരന്തരം ബന്ധപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനം സർക്കാർ പ്രഖ്യാപിച്ചത്. ഇതുവഴി കോവിഡ് സംബന്ധിച്ച ആശങ്കകൾ പങ്കുവയ്ക്കാനും, ഡോക്ടർമാരുമായി വീഡിയോ ടെലഫോൺ വഴി സംസാരിക്കുന്നതിനും ഉള്ള സേവനം ലഭ്യമായിരിക്കും. നിലവിലുള്ള പ്രശ്നങ്ങളും സംശയങ്ങളും നോർക്ക വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാനും കഴിയും.

നോർക്കയുടെ വെബ്സൈറ്റിൽ കോവിഡ് രജിസ്ട്രേഷൻ, ഡോക്ടർ ഓൺലൈൻ, ഹലോ ഡോക്ടർ എന്ന മൂന്ന് സേവനങ്ങളും ലഭ്യമാണ്. ഏതു സേവനമാണ് ആവശ്യമെങ്കിൽ അതിൻറെ ബട്ടൺ ക്ലിക്ക് ചെയ്താൽ തുടർന്നുള്ള നിർദേശങ്ങൾ ലഭിക്കും ക്വിക്ക് ഡോക്ടർ , കേരള സർക്കാർ, നോർക്ക റൂട്ട്സ് എല്ലാം ചേർന്ന് ഐഎംഎ യുമായി സഹകരിച്ചുകൊണ്ട് ലോകത്തെമ്പാടുമുള്ള 50 ലക്ഷം മലയാളികൾക്ക് സൗജന്യമായാണ് ഇതുവഴി സേവനം ലഭിക്കുന്നത്.