ലോക്ക്ഡൗണിനോട് ജനം സഹകരിച്ചു; കോവിഡ് എന്ന ഇരുട്ടിനെ ഞായറാഴ്ച്ച രാത്രി ദീപം തെളിയിക്കണം: പ്രധാനമന്ത്രി | PM Speaks To India

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനോട് ജനങ്ങള്‍ സഹകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് 9 ദിവസമായി. പല രാജ്യങ്ങളും ഇന്ത്യയുടെ നടപടിയെ മാതൃകയാക്കുന്നു. ഏപ്രില്‍ അഞ്ച് രാത്രി ഒന്‍പത് മണി മുതല്‍ ഒമ്പത് മിനിട്ട് നേരം വൈദ്യുത ലൈറ്റുകള്‍ അണച്ച് കൈവശമുള്ള ചെറിയ ദീപങ്ങള്‍ തെളിയിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഇങ്ങനെ കൊറോണ ഭീഷണിയുടെ ഇരുട്ട് നമ്മള്‍ മായ്ക്കണമെന്നും മോഡി പറഞ്ഞു.

റോഡുകളില്‍ ആരും ഒത്തുകൂടരുത്. കൊറോണ വൈറസിനെ തകര്‍ക്കാനുള്ള ഏക മാര്‍ഗം സാമൂഹിക അകലം പാലിക്കുക മാത്രമാണെന്നും പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. അതേസമയം ലോക്ക്ഡൗണ്‍ നീട്ടുമോ എന്ന്  മോഡി വ്യക്തമാക്കിയിട്ടില്ല.