കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത: യെല്ലോ അലർട്ട് | Yellow Alert

കണ്ണൂർ : കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 
ഇതേ തുടര്‍ന്ന് ഈ രണ്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
 ഇതിനു പുറമെ മറ്റ് ജില്ലകളിലും നേരിയ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. എന്നാല്‍ ബാക്കി ജില്ലകളില്‍ ഒന്നും തന്നെ അലേര്‍ട്ടുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.


 കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഏഴ് സെന്റീമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഇടിയോട് കൂടിയ മഴയായിരിക്കുമെന്നും മുന്നറിയിപ്പിലുണ്ട്. 

മറ്റ് ജില്ലകളില്‍ ഇന്നും അടുത്ത മൂന്ന് ദിവസവും വേനല്‍ മഴ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.


അതേസമയം കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ കാലാവസ്ഥ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നൽകി