സംസ്ഥാനത്ത് ഇന്ന് (02 മെയ് 2020) രണ്ട് പേർക്ക് കോവിഡ്‌-19 സ്ഥിദ്ധീകരിച്ചു, കണ്ണൂരിലും വയനാട്ടിലും ഓരോരുത്തർക്കാണ് പോസിറ്റിവ്. എട്ടു പേർ രോഗ വിമുക്തരായി.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  വയനാട്, കണ്ണരിലുമാണ് വെെറസ് സ്ഥിരീകരിച്ചത്. എട്ട് പേര്‍ രോഗമുക്തി നേടി.

ഒരു മാസമായി കോവിഡ് രോഗം സ്ഥിരീകരിക്കാത്ത ജില്ലയായിരുന്നു വയനാട് എന്നാൽ രോഗം സ്ഥിരീകരിച്ചതോടെ വയനാടിനെ ഗ്രീൻ സോണിൽ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റേണ്ടി വരും. 96 പേർ ഇപ്പോൾ ചികിത്സയിലാണ്. 21894 പേരാണ് നിരീക്ഷണത്തിലുള്ളത്. 21494 പേർ വീടുകളിലും  410 പേർ ആശുപത്രികളിലുമാണ്. 80 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 31183 സാമ്പിളുകൾ പരിശോധിച്ചു. 30358 എണ്ണത്തിൽ രോഗബാധയില്ല. മുൻഗണനാ ഗ്രൂപ്പുകളിൽ 2091 സാമ്പിളുകളിൽ 1234 എണ്ണം നെഗറ്റീവായി.