ലോക്ക്ഡൗൺ രണ്ടാഴ്ച്ച കൂടി നീട്ടി ; മെയ് 17 വരെയാണ് നീട്ടിയത്. ഗ്രീൻ സോണിൽ ഇളവുകൾ ഉണ്ടാകും | Lockdown Extended to 17th May 2020


ന്യൂഡൽഹി : കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ മെയ് 17 വരെ നീട്ടി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഉത്തരവ്ഇറക്കിയിരിക്കുന്നത്. ഗ്രീൻസോണിൽ ഇളവുകളുണ്ടാകും. ഓറഞ്ച് സോണിൽ ഭാഗിക ഇളവുകളുണ്ടാകും.

പൊതുഗതാഗതത്തിനുള്ള നിയന്ത്രണം തുടരും. ഹോട്ടലുകളും റെസ്‌റ്റോറന്റുകളും തുറക്കില്ല. സ്‌കൂളുകളും കോളേജുകളും പ്രവർത്തിക്കില്ല. ആൾക്കൂട്ടം ഒഴിവാക്കുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും തുടരും.