മെയ് 17 വരെ ലോക്ക്ഡൗണ്‍ തുടരും; നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങളുടെ പ്രത്യേകതയനുസരിച്ച്; പ്രധാനമന്ത്രി ജനങ്ങളോട്

ന്യൂഡൽഹി : രാജ്യത്ത് ലോക്ക്ഡൗണിന്റെ നാലാംഘട്ടം മെയ് 18 മുതല്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തിന്റെ ജിഡിപിയുടെ പത്ത് ശതമാനം വരുന്ന സാമ്പത്തികപാക്കേജ് പ്രഖ്യാപിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങള്‍ നാളെ ധനമന്ത്രി പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ വിശദാംശങ്ങള്‍ 18 ന് മുമ്പ് പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.