വേണം കൂടുതൽ ജാഗ്രത, സംസ്ഥാനത്ത് ഇന്ന് (18 മെയ് 2020) 29 പേര്‍ക്ക് കൊവിഡ്; ആര്‍ക്കും രോഗമുക്തിയില്ല; ജില്ലക്ക് അകത്തുള്ള പൊതുഗതാഗതം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ക്കും രോഗ മുക്തിയില്ല.

കൊല്ലം – 6, തൃശൂര്‍ – 4, തിരുവനന്തപുരം, കണ്ണൂര്‍ – 3, പത്തനംതിട്ട, കോഴിക്കോട്, കാസര്‍കോട് – 2, എറണാകുളം, മലപ്പുറം – 1 വീതമാണ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിച്ച ഒരാള്‍ ആരോഗ്യപ്രവര്‍ത്തകയാണ്.

ഈ 29 പേരില്‍ 21 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. ഏഴ് പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോ?ഗം സ്ഥിരീകരിച്ചു. ഇതൊരു ആരോഗ്യപ്രവര്‍ത്തകയാണ്. 21 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 127 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കും. എന്നാല്‍ അന്തർ ജില്ലാ യാത്ര അനുവദിക്കില്ല. ജില്ലയ്ക്കുള്ളിലെ യാത്രയ്ക്ക് പാസ് വേണ്ട. രാവിലെ 7 മുതൽ രാത്രി 7 വരെയാണ് യാത്ര അനുവദിക്കുക. അടിയന്തര ആവശ്യങ്ങൾക്ക് അന്തർ ജില്ലാ യാത്ര അനുവദിക്കും.

നിയന്ത്രണങ്ങൾക്ക് വിധേയമായി ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും എ.സി ഇല്ലാതെ പ്രവർത്തിക്കാം.