കോവിഡ്‌-19 ; ഇന്ന് (28 മെയ് 2020) 84 പേര്‍ക്ക് പോസിറ്റിവ് ; ഒരു ദിവസം ഇത്രയും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് സംസ്ഥാനത്ത് ആദ്യം, 79 പേർ വിദേശത്ത് നിന്നും വന്നവർ, പുതിയ 6 ഹോട്ട്സ്പോട്ടുകള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ എറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇത്.

അഞ്ച് പേര്‍ ഒഴികെ ബാക്കിയെല്ലാവരും വിദേശത്ത് നിന്നും വന്നവരാണ്. ഇന്ന് ഒരു മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. തെലങ്കാന സ്വദേശിയാണ് സംസ്ഥാനത്ത് മരിച്ചത്. ഇയാള്‍ ട്രെയിനില്‍ വഴിതെറ്റി തിരുവനന്തപുരത്ത് എത്തുകയായിരുന്നു.

പാലക്കാട് 16, കണ്ണൂര്‍ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശ്ശൂര്‍ 7, കൊല്ലം, ഇടുക്കി, ആലപ്പു‍ഴ ഓരോരുത്തര്‍ വീതം, കോ‍ഴിക്കോട്, പത്തനംതിട്ട 6 വീതം, കോട്ടയം 3, 31 പേര്‍ വിദേശത്ത് നിന്നും എത്തിയവര്‍, 48 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍.

സംസ്ഥാനത്ത് ഇതുവരെ 1088 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിലാണ് എറ്റവും കൂടുതല്‍പേര്‍ വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. 115297 പേര്‍ സംസ്ഥാനത്താകെ നിരീക്ഷണത്തിലുണ്ട്.