കോവിഡ്‌-19 മരണം ; മുംബൈയില്‍ നിന്ന് തൃശൂരിലെത്തിയ 73 കാരിയുടെ മരണം കൊവിഡ് ബാധിച്ച്.

തൃശൂര്‍ : മുംബൈയില്‍ നിന്നെത്തി ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 73 കാരിയുടെ മരണം കോവിഡ് ബാധിച്ച്. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനി കദീജക്കുട്ടിയാണ് (73 വയസ്) മരിച്ചത്.

മുംബൈയില്‍ നിന്നെത്തി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. തുടര്‍ന്ന് കൊവിഡ് പോസിറ്റിവ് ആണെന്ന് പരിശോധന ഫലം വന്നു. പ്രമേഹം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ഉണ്ടായിരുന്നു. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍,

ബുധനാഴ്ച്ച പുലര്‍ച്ചെയാണ് ഇവര്‍ മുംബൈയില്‍ നിന്ന് കേരളത്തില്‍ എത്തിയത്. മൂന്നു മാസം മുന്‍പാണ് മഹാരാഷ്ട്രയിലുള്ള മക്കളുടെ അടുത്തേക്ക് കദീജക്കുട്ടി പോയത്. ഇവരോടൊപ്പം മുംബൈയില്‍ നിന്ന് കാറില്‍ കേരളത്തില്‍ എത്തിയവര്‍ നിരീക്ഷണത്തിലാണ്. ആംബുലന്‍സ് ഡ്രൈവര്‍ക്ക് നേരിട്ട് കോണ്ടാക്റ്റ് ഇല്ല. ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാ കൊവിഡ് മുന്‍ കരുതലുകളും സ്വീകരിച്ചിരുന്നു.

പാസ് പ്രകാരം വെള്ളിയാഴ്ചയാണ് കേരളത്തില്‍ എത്തേണ്ടിയിരുന്നത്.