കോവിഡ്‌-19 ദീർഗ്ഗമായി നിലനിൽക്കും, മുന്നറിയിപ്പുമായി WHO

ജനീവ : കോവിഡ് 19 ലോകത്ത് നിന്നും എന്ന് അപ്രത്യക്ഷമാകുമെന്ന് പ്രവചിക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന. രോഗത്തിന് മരുന്ന് കണ്ടെത്തിയാലും രോഗവ്യാപനം തടയുക എന്നത് വളരെ ശ്രമകരമായ ഉദ്യമമായിരിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ അത്യാഹിത വിഭാഗം തലവൻ മൈക്ക് റെയ്ൻ പറഞ്ഞു.

എച്ച്‌ഐവിയെയും മറ്റുള്ള വൈറസുകളെയും പോലെ ഇതും നമുക്കിടയിൽ നിലനിൽക്കും. വിവിധ രാജ്യങ്ങൾ രോഗവ്യാപനം തടയുന്നതിനായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രോഗത്തെ പൂർണമായി തുടച്ചുനീക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകത്താകമാനം മൂന്ന് ലക്ഷത്തോളം ആളുകളാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്.