ചെറുകിട നാമമാത്ര വ്യവസായങ്ങള്‍ക്ക് മൂന്നുലക്ഷം കോടി രൂപയുടെ വായ്പ ; കോവിഡ്‌-19 കാലത്തെ സാമ്പത്തിക പാക്കേജ് വിശദീകരിച്ച് കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ

ന്യൂഡൽഹി : ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് വിശദീകരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. തിരിച്ചടവ് മുടങ്ങിയ വ്യവസായങ്ങള്‍ക്ക് 20,000 കോടിയുടെ വായ്പ സഹായം ലഭ്യമാക്കും. വായ്പ കിട്ടാകടമായി പ്രഖ്യാപിച്ചവര്‍ക്കും ഈ വായ്പയ്ക്ക് അപോക്ഷിക്കാം.

ചെറുകിട നാമമാത്ര വ്യവസായങ്ങള്‍ക്ക് മൂന്നുലക്ഷം കോടി രൂപയുടെ വായ്പ. വായ്പ കാലാവധി നാലുവര്‍ഷമാണ്. ഇതിന് ഈട് ആവശ്യമില്ല. ഒരുവര്‍ഷത്തേക്ക് തിരിച്ചടവിന് മൊറട്ടോറിയം അനുവദിക്കും. 100കോടി വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കാണ് വായ്പ നല്‍കുക.

പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പാ രൂപത്തില്‍ കൂടുതല്‍ മൂലധനം നല്‍കും. ഇതിനായി 20,000കോടി മാറ്റിവച്ചു. വായ്പ കിട്ടാക്കടമായി പ്രഖ്യാപിച്ചവര്‍ക്കും തകര്‍ച്ചയിലായവര്‍ക്കും അപേക്ഷിത്താം. ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം.