കുട്ടിത്തം നഷ്ടമാകുന്ന കുട്ടികൾ, ഓൺലൈൻ പഠനത്തിന് കുട്ടി മൊബൈൽ ഫോണിന് വാശി പിടിക്കുന്നുണ്ടോ ? കോവിഡ്‌-19 കാലം കുട്ടികളെ ബാധിക്കുന്നത് ഇങ്ങനെ.. മാതാപിതാക്കൾ നിർബന്ധമായും വായിക്കുക...

ലോക്ക് ഡൗൺ കാലത്ത് കുട്ടികളുടെ കാര്യമാണ് ഏറ്റവും കഷ്ടം, മാതാപിതാക്കളുടെ ഈ സംശയം സത്യമാകുമോ? അധ്യാപികയായ അശാ മേനോൻ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പാണ്‌ ശ്രദ്ധേയമാകുന്നത്‌. ലോക്ക്ഡൗൺ കാലത്ത്‌ കുട്ടികൾക്ക്‌ നൽകേണ്ട കരുതലിനെക്കുറിച്ചാണ്‌ ആശ പറയുന്നത്‌. പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ.

ലോക്ക് ഡൗൺ കാലത്ത് കുട്ടികളുടെ കാര്യമാണ് ഏറ്റവും കഷ്ടം.…. മിക്കവരും മൊബൈലും ടി.വി യും ആണ് സമയം കളയുവാൻ ആശ്രയിക്കുന്നത്. ഒരു പക്ഷെ ലോക്ക് ഡൗൺ കഴിയുമ്പോൾ പഠനത്തോടുള്ള താത്പര്യം കുറഞ്ഞു പോകുമോ എന്ന് വരെ മാതാപിതാക്കൾ സംശയിക്കുന്നു. ഈ ഒരു സാഹചര്യം മുന്നിൽ കണ്ട് മാതാപിതാക്കൾ കുട്ടികളോടൊത്ത് കൂടുതൽ സമയം പങ്കുവയ്ക്കുക.….

പല വീടുകളിലും കാണുന്ന ഒരു കാര്യം എന്താണെന്നു വച്ചാൽ കുട്ടികൾ എഴുന്നേൽക്കുന്നത് ഉച്ചക്ക് 2 മണിക്കും 3 മണിക്കും ഒക്കെയാണ്.….. രാത്രി ഉറക്കമില്ല കുട്ടികൾക്ക്.… ചില അമ്മമാർ പറഞ്ഞ വാചകങ്ങളാണ്.….. നേരിട്ടും ഫോൺ സംഭാഷണങ്ങളിലൂടെയും.…… ഇത് അത്ര നല്ല കാര്യമായി എനിക്ക് അംഗീകരിക്കാൻ സാധിക്കുന്നില്ല.….. മനപൂർവ്വം മാതാപിതാക്കൾ തന്നെ കുട്ടികൾക്ക് അനാവശ്യ സ്വാതന്ത്ര്യം നൽകി (ഫോണും ഇൻ്റർനെറ്റ് കണക്ഷൻ ഉൾപ്പടെ) തെറ്റിലേക്കുള്ള വഴി തുറന്നു കൊടുക്കുന്നതായാണ് എനിക്ക് തോന്നുന്നത്.… കുട്ടികൾക്ക് പറയുവാൻ കാരണങ്ങൾ ഉണ്ടാവും.…. ഇൻ്റർനെറ്റ് ഇല്ലാതെ online ക്ലാസ്സുകളിൽ എങ്ങിനെ പങ്കെടുക്കും.…. ക്ലാസ്സുകൾ രാത്രി 9 ന് ശേഷം ഉണ്ടാവില്ലല്ലോ.… ട്യൂഷൻ ആണെങ്കിൽ പോലും .… രാത്രി 9 ന് ശേഷം സ്മാർട്ട് ഫോൺ ഉപയോഗം നിയന്ത്രിക്കൂ.…. കുട്ടികൾ രാത്രി ഉറക്കമിളിക്കില്ല.

കാലം വല്ലാതെ മാറി.….. പഴയ തലമുറയിൽ പെട്ടവർക്ക്.….ഞാനുൾപ്പെടെ.…. നമ്മുടെ അച്ഛനമ്മമാർ ഇത്രയും സ്വാതന്ത്ര്യം തന്നിട്ടുണ്ടോ? ഒരു ചെറിയ ഉദാഹരണം.…. എൻ്റെ കുട്ടിക്കാലത്ത് സന്ധ്യക്ക് 6 മണിയായാൽ വിളക്ക് കൊളുത്തി സന്ധ്യാനാമം ജപിക്കണം. ഇന്ന് പല വീടുകളിലും അന്യം നിന്നു പോയിരിക്കുന്നു സന്ധ്യാനാമം ചൊല്ലൽ.…..കാരണക്കാർ നമ്മൾ തന്നെയാണ്.…. പരിഹാരവും നമുക്ക് സാധ്യമാണ്.…കുട്ടികളെ കുടെയിരുത്തി നാമം ചൊല്ലിയാൽ അത് അവരിൽ ഒരു ശീലമായി രൂപപ്പെട്ടോളും.…. പണ്ട് എല്ലാത്തിനും ഒരു നിയന്ത്രണം ഉണ്ടായിരുന്നു. മാത്രമല്ല മുതിർന്നവർ, ചിലപ്പോൾ ബന്ധുക്കളാവാം, അയൽക്കാരാവാം.….. തെറ്റു കണ്ടാൽ ശാസിച്ച് തിരുത്താൻ നോക്കുമായിരുന്നു… അത് തിരുത്തുകയും ചെയ്യുമായിരുന്നു നമ്മുടെ തലമുറ.…. നമ്മുടെ അച്ഛനമ്മമാരും അത് ശരി വയ്ക്കുമായിരുന്നു.…..

ഇന്നത്തെ കുട്ടികൾ തെറ്റ് ചെയ്യുന്നത് കണ്ടാൽ ഒന്ന് ശാസിച്ചു നോക്കൂ.…. നമ്മൾ വിവരം അറിയും.…. അവർക്ക് നമ്മൾ പിന്നെ ശത്രുക്കൾ.….. സ്വാർത്ഥതയാണ് കാരണം.…. എന്നെ ഉപദേശിക്കാൻ എൻ്റെ അച്ഛനമ്മമാരുണ്ട്.… നിങ്ങൾ ഇടപെടണ്ട എന്ന മനോഭാവം.….. കുട്ടികളുടെ ചിന്തകൾ ഈ വിധമാകുന്നതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം അവരുടെ മാതാപിതാക്കൾക്കാണ്… അവരുടെ ആവശ്യങ്ങൾ മാത്രം നിറവേറ്റുക.….. ദുർവാശികളോട് മുഖം തിരിക്കുക.… ഒന്ന് കരഞ്ഞു കാണിച്ചാൽ അവർ പറയൂന്നതെന്തും സാധിച്ചു കൊടുക്കാതിരിക്കുക.….. മറ്റുള്ളവരെ പറ്റി അവർ പറയുന്നത് മാത്രമാണ് ശരി എന്ന് വിശ്വസിക്കാതിരിക്കുക.…..നമ്മുടെ ബാല്യവും കൗമാരവും എങ്ങിനെയായിരുന്നു എന്ന് അവരോട് തുറന്നു സംസാരിക്കുക.……തീർച്ചയായും നമ്മളെ പോലെ അവരും മൂല്യങ്ങൾ മുറുകെ പിടിച്ച് തന്നെ വളരും.….

കഴിഞ്ഞ ഒരു മാസം നമ്മൾ പലതും പഠിച്ചു.… തൊടിയിലുള്ള സാധനങ്ങൾ പലതും നമുക്ക് അമൂല്യമായി.… ഒരു വിധം എല്ലാ വീടുകളിലും പച്ചക്കറി കൃഷി ആരംഭിച്ചു.… പലരും ഹോട്ടൽ വിഭവങ്ങളെക്കാൾ രുചിയോടെ 3 നേരവും ഒരുമിച്ചിരുന്ന് സകുടുംബം ഭക്ഷണം കഴിക്കുന്നു.… ആഡംബരങ്ങൾ ഒഴിവാക്കി ലാളിത്യത്തോടെ ഉള്ള ജീവിതം.…. ഇതൊക്കെ നമുക്ക് സാധ്യമാകുമെങ്കിൽ നമ്മുടെ മക്കളെയും അവരുടെ ദു:ശീലങ്ങളേയും മാറ്റിയെടുക്കാം

അടുത്ത വീട്ടിലെ കുട്ടിയുമായി നമ്മുടെ കുട്ടികളെ താരതമ്യം ചെയ്യാതെ അവർക്ക് മാതൃകയായി നമ്മൾ ജീവിക്കുക.