സംസ്ഥാനത്ത് ഇന്ന് (29 മെയ് 2020) 62 പേർക്ക് കോവിഡ്‌-19 സ്ഥിതീകരിച്ചു. ഇതിൽ 33 പേര് വിദേശത്തു നിന്നും, 23 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. 10 പേർക്ക് നെഗറ്റിവ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇതില്‍ 33 പേര്‍ വിദേശത്ത് നിന്നും 23 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്.

ജയിലില്‍ കഴിയുന്ന രണ്ടുപേര്‍ക്കും ആരോഗ്യപ്രവര്‍ത്തകയ്ക്കും എയര്‍ ഇന്ത്യ കാബിന്‍ ക്രൂവിലെ രണ്ടും പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പാലക്കാട് 14, കണ്ണൂര്‍ ഏഴ്, തൃശ്ശൂര്‍ ആറ്, പത്തനംതിട്ട ആറ്, മലപ്പുറം അഞ്ച്, തിരുവനന്തപുരം അഞ്ച്, കാസര്‍കോട് നാല്, എറണാകുളം നാല്, ആലപ്പുഴ മൂന്ന്, വയനാട് രണ്ട്, കൊല്ലം രണ്ട്, കോട്ടയം ഇടുക്കി കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെ രോഗബാധിതരുടെ എണ്ണം.

പത്തുപേര്‍ രോഗമുക്തി നേടി. വയനാട് അഞ്ച് പേരും കോഴിക്കോട് രണ്ട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ഒന്ന് വീതം.

577 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. നിരീക്ഷണത്തിലുള്ള 1,24,163 പേര്‍. 1080 പേര്‍ ആശുപത്രികളിലാണ്.

ഇന്ന് 231 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 101 ഹോട്ട്‌സ്‌പോട്ടുകളുണ്ട്. ഇന്ന് പുതിയ 22 ഹോട്ട്‌സ്‌പോട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ് ജയിലുകളിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ സബ്ജയിലിലും നേരത്തെ രോഗബാധ കണ്ടെത്തിയിരുന്നു. മൂന്നിടത്തെയും ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. മറ്റ് തടവുകാരെയും നിരീക്ഷിക്കുന്നുണ്ട്. ഇത്തരം പ്രതിസന്ധികള്‍ നേരിടാന്‍ തടവുകാരെ പ്രവേശിപ്പിച്ച് നിരീക്ഷിക്കാന്‍ ജില്ലകളില്‍ ഓരോ കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തെന്നും മുഖ്യമന്ത്രി അറിയിച്ചു.

രോഗം വര്‍ധിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇപ്പോള്‍ വല്ലാതെ ആശങ്കയുണ്ടാകേണ്ട. ലോക്ക്ഡൗണില്‍ ഇളവ് വരുമ്പോള്‍ ഇത് പ്രതീക്ഷിച്ചിരുന്നു. അതനുസരിച്ചാണ് പ്രതിരോധ പ്ലാന്‍ തയ്യാറാക്കിയത്. സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത് ഒരാള്‍ക്ക് മാത്രമാണ്.

പ്രധാന ശ്രദ്ധ രോഗം പടരാതിരിക്കാനാണ്. അത് കണ്ടെത്താനാണ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. ഐസിഎംആര്‍ നിഷ്‌കര്‍ഷിച്ച വിധത്തില്‍ എല്ലാവരെയും പരിശോധിക്കും, ഇതിന് കൃത്യമായ പദ്ധതി തയ്യാറാക്കി. 100 ടെസ്റ്റില്‍ 1.7 ആളുകള്‍ക്കാണ് പോസിറ്റീവാകുന്നത്. ടെസ്റ്റ് പോസിറ്റീവ് റേറ്റ് 1.7 ശതമാനമാണ്. രാജ്യത്തിന്റേത് അഞ്ച് ശതമാനമാണ്.

കേരളത്തില്‍ 71 ടെസ്റ്റ് നടത്തുമ്പോള്‍ ഒരാളെ പോസിറ്റീവായി കണ്ടെത്തുന്നു. രാജ്യത്ത് 23ന് ഒന്നാണ് തോത്. ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ് കേരളത്തിന്റെ ടെസ്റ്റിന്റെ തോതെന്നും മുഖ്യമന്ത്രി അറിയിച്ചു.