പത്തുവയസ്സുകാരനാടക്കം രണ്ടുപേർ ഷോക്ക് ഏറ്റു മരിച്ചു.| 03

കോഴിക്കോട്‌ : ഒഞ്ചിയം അഴിയൂർ ബോർഡ്‌ സ്കൂളിന് സമീപത്തു അയവാസികൾ ഷോക്കേറ്റ് മരിച്ചു. പത്തുവയസുള്ള സഹൽ, ഇർഫാൻ (30) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ മാഹി ആശുപത്രി മോർച്ചറിയിലേക്ക്‌ മാറ്റി.

വൈദ്യുതി ലൈൻ പൊട്ടിവീണു ഷോക്കേറ്റു സഹൽ പിടയുന്നത് കണ്ട് രക്ഷപെടുത്താൻ എത്തിയ ഇർഫാനും ഷോക്കേല്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് അപകടം.