സംസ്ഥാനത്ത് കോവിഡ്-19 സ്ഥിതി കൂടുതൽ ഗുരുതരം : ഇന്ന് (05 ജൂൺ 2020) 111 പേർക്ക് പോസിറ്റിവ്, 3 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്‌ സ്ഥിതീകരിച്ചു.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 50 പേര്‍ വിദേശത്തുനിന്ന് എത്തിയവര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 48 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പത്തുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. 22 പേര്‍ രോഗമുക്തരായി.

പാലക്കാട്ട് മാത്രം ഇന്ന് നാൽപ്പത് പുതിയ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. മലപ്പുറത്ത് 18 പേര്‍ക്കാണ് കോവിഡ് . പത്തനംതിട്ടയിൽ പതിനൊന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.