സംസ്ഥാനത്ത് കോവിഡ്‌-19 ബാധിച്ച ഒരാൾ കൂടി മരണപ്പെട്ടു.

കോഴിക്കോട് : വിദേശത്തുനിന്നെത്തി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികിത്സയിലായിരുന്ന മാവൂര്‍ സ്വദേശിനി മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. സുലേഖ (56) യാണ് മരിച്ചത്.

ഈ മാസം 25നാണ് ഇവര്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സുലേഖയുടെ ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.