സംസ്ഥാനത്ത് ഒരു കോവിഡ്‌-19 മരണം കൂടി, മരിച്ചത് കണ്ണൂർ സ്വദേശിയായ എക്സൈസ് ഉദ്യോഗസ്ഥൻ. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ്‌ മരണം.

കണ്ണൂർ :  സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരുമരണംകൂടി. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചത്.

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ച എറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് ഇദ്ദേഹം. അതീവ ഗുരതരാവസ്ഥയിലാണ് ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിത്.

കണ്ണൂര്‍ ബ്ലാത്തൂര്‍ സ്വദേശി സുനിലാണ് മരിച്ചത് 28 വയസായിരുന്നു. രണ്ട് ശ്വാസകോശങ്ങളും തകരാറിലായ നിലയിലാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിന്‍റെ സമ്പര്‍ക്കപ്പട്ടികയില്‍ 25 ബന്ധുക്കളും 18 സഹപ്രവര്‍ത്തകരും ഉണ്ട്.

ഈ മാസം 12ാം തിയ്യതി രോഗ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 14ാം തിയ്യതിയാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.