കേരളത്തിൽ ഒരു കോവിഡ്‌-19 മരണം കൂടി, മരിച്ചത് മുൻ ദേശീയ ഫുട്‌ബോൾ താരം.

മലപ്പുറം : മുൻ ഫുട്ബോൾ താരം പരപ്പനങ്ങാടി സ്വദേശി ഇ‍ളയിടത്ത് ഹംസക്കോയ (61) യാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. ബോംബെയിൽ താമസമാക്കിയിരുന്ന അദ്ദേഹം 21 നാണ് മുംബൈയിൽ നിന്ന് തിരിച്ചെത്തിയത്.

നാട്ടില്‍ തിരിച്ചെത്തിയ ശേഷം കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിക്കുന്നത്.

ഭാര്യ, മകന്‍, മകന്റെ ഭാര്യ, മൂന്നു വയസ്, മൂന്നു മാസം പ്രായമുള്ള കുഞ്ഞുങ്ങൾ എന്നിവരും ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമല്ലെന്ന് സൂചന.

മോഹൻ ബഗാൻ, മൊഹമ്മദെൻസ് തുടങ്ങിയ ക്ലബ്ബ്കളിൽ കളിച്ചിട്ടുണ്ട്. 1975-77 കാലഘട്ടങ്ങളിൽ PSMO വിദ്യാർഥി ആയിരുന്നു. സന്താേഷ് ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.