കുട്ടികളുടെ അശ്ലീല ദൃശ്യം പ്രചരിപ്പിക്കള്‍ : ഓപ്പറേഷന്‍ പി-ഹണ്ട് റെയ്ഡില്‍ അറസ്റ്റിലായത് 47 പേര്‍
തിരുവനന്തപുരം : കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും പങ്കുവച്ചതിനുമെതിരെ ബന്ധപ്പെട്ട് പോലീസ് 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി-ഹണ്ട് റെയ്ഡിനെതുടര്‍ന്നാണ് കേസ്. സംസ്ഥാനത്ത് 110 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയതിനെ തുടര്‍ന്ന് 47 പേര്‍ അറസ്റ്റിലായി.

143 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറത്താണ്. 15 പേര്‍. തിരുവനന്തപുരം ജില്ലയിലും കോഴിക്കോട് ജില്ലയിലും നാലുപേര്‍ വീതവും എറണാകുളം ജില്ലയില്‍ അഞ്ചുപേരും അറസ്റ്റിലായി. തിരുവനന്തപുരത്ത് എട്ട് സ്ഥലങ്ങളിലും എറണാകുളത്ത് 15 സ്ഥലങ്ങളിലും കോഴിക്കോട് ഏഴ് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്.

ബിറ്റ് കോയിന്‍ മുഖേനയും ചിത്രങ്ങള്‍ വില്‌ന നടന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. വീട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ വരെ വില്പന നടത്തിയവരും പിടിയിലായിട്ടുണ്ട്. 92 ഗ്രൂപ്പ് അഡ്മിനമാര് നിരീക്ഷണത്തിലാണ്.

IT Act 67 ( b), POCSO വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡിജിപിയുടെ നിര്‌ദേശപ്രകാരം മനോജ് എബ്രഹാം ഉത്തരവിട്ട ഓപറേഷന്‍ പി ഹണ്ടിന് ഐ ജി എസ് ശ്രീജിത്ത്, ഹര്‍ഷിത അട്ടല്ലൂരി, അശോക് യാദവ് എന്നിവര്‍ നേതൃത്വം നല്‍കി.