ഇന്തോ-ചൈനീസ് അതിർത്തിയിൽ സ്ഥിതി സങ്കീർണ്ണം ; ഇരുപതോളം ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്.

ന്യൂഡൽഹി : ലഡാക്ക് അതിർത്തിയിലെ ഇന്ത്യ-ചൈന സംഘർഷത്തിൽ കൂടുതൽ സൈനികർക്ക് ആളപായമുണ്ടായെന്ന് റിപ്പോർട്ട്. 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചെനന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സംഘർഷം മൂന്ന് മണിക്കൂറിലേറെ നീണ്ടതായും നൂറോളം സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. 43 ചൈനീസ് സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.

സംഘർഷത്തിൽ കരസേന കേണലും രണ്ടു ജവാന്മാരും കൊല്ലപ്പെട്ടതായാണ് ഇന്ത്യ അറിയിച്ചത്. കേണൽ ബി സന്തോഷ് ബാബു, ഹവിൽദാർ പളനി, ശിപായി രാജ എന്നിവരാണ് മരിച്ചത്. ചൈനയുടെ അഞ്ച് സൈനികരും മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.