പാചക വാതക വില വർദ്ധിപ്പിച്ചു | LPG Cylinder Price Hiked

കൊച്ചി : പാചക വാതക വില കൂട്ടി. സിലിണ്ടറിന് 11 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് വില 597 രൂപയായി. വാണിജ്യ സിലിണ്ടറിന് 109 രൂപയും കൂട്ടി. പുതിയ വില 1125 ആയി വര്‍ധിച്ചു. കൂട്ടിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. രാജ്യാന്തര വിപണിയിലെ വില കൂടിയതാണ് ഇന്ത്യയിലും വില വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് എണ്ണ കമ്പനികളുടെ വിശദീകരണം.