ട്രയൽ കഴിഞ്ഞു, ഇന്നുമുതൽ രണ്ടാംഘട്ട ക്ലാസ്സുകൾ വിക്റ്റേഴ്‌സ് ചാനലിൽ.

വിക്ടേഴ്‌സ് ചാനലിലെ രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്ന് മുതല്‍ തുടങ്ങും. രാവിലെ എട്ടരമണി മുതല്‍ വൈകിട്ട് അഞ്ചര മണിവരെയാണ് ക്ലാസുകളുണ്ടാകുക. ഉറുദു, അറബി, സംസ്‌കൃതം ക്ലാസുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജൂണ്‍ ഒന്നിന് ക്ലാസ് തുടങ്ങിയിരുന്നെങ്കിലും ക്ലാസ് കാണാന്‍ എല്ലാ കുട്ടികള്‍ക്കും ടിവിയോ മറ്റ് സൗകര്യമോ ഇല്ലാത്തതിനാല്‍ ആദ്യ ആഴ്ചയിലെ ക്ലാസുകള്‍ പുനസംപ്രേക്ഷണം ചെയ്യുകയായിരുന്നു.

ടിവി ഇല്ലാത്ത 2800 വീടുകളാണ് ഇനിയുള്ളതെന്നും ഇവര്‍ക്ക് രണ്ട് ദിവസത്തിനകം സൗകര്യമേര്‍പ്പെടുത്തുമെന്നും വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി. കുട്ടികള്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് എംഎല്‍എമാരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഫണ്ടുകള്‍ ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ അനുമതിയും നല്‍കിയിട്ടുണ്ട്.